ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍പ്രേം. സി. താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍മാരെ നിയമിക്കാത്തതിലും സൗകര്യങ്ങള്‍ ഒരുക്കാത്തതിലും പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ രോഗികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ആരോഗ്യമേഖലയുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ വയനാടിനെ പാടെ അവഗണിക്കുകയാണ്. പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരംകാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ജില്ലാമെഡിക്കല്‍ ഓഫീസ് മാര്‍ച്ചും ഉപരോധവുമടക്കമുള്ള സമരപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. പ്രശാന്ത് മലവയല്‍ അധ്യക്ഷത വഹിച്ചു. വി.മോഹനന്, പി.എം.അരവിന്ദന്, പി.കെ.മാധവന്, ടി.കെ.ബിനീഷ്, വിപിന്‍ദാസ്, സുധീഷ്.എ. പി, രാധാസുരേഷ്, ആശഷാജി, ജയരവീന്ദ്രന്‍, ഷീല തൊടുവെട്ടി, പൊന്നമ്മ, രജനി.പി, സി.ആര്.ഷാജി, പ്രേമാനന്ദന്, സുരേന്ദ്രന് ആവത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: