കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഐ.ടി.നയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍നിന്നും അഭിപ്രായ രൂപീകരണം നടത്തുന്നതിന്റെ ഭാഗമായി ഇന്ന് വയനാട് ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ ജില്ലാതല ശില്പശാല നടക്കും. സംസ്ഥാന ഐ.ടി.മിഷന് കീഴിലെ അക്ഷയ പ്രൊജക്ട്, ജില്ലാ ഇഗവേണന്‍സ് കമ്മിറ്റി, വികാസ് പീഡിയ, വയനാട് ഗവ. എഞ്ചിനിയറിംഗ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് ഗവ. എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജിത്തിന്റെ അധ്യക്ഷതയില്‍ മാനന്തവാടി എം.എല്‍.എ. ഒ.ആര്.കേളു പരിപാടി ഉത്ഘാടനം ചെയ്യും. ഇ-ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന് സി.ബോബന്, ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ സൈമണ്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവാട്ടത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇലക്ട്രോണിക് ഗവേണന്‍സ് പോളിസ് എന്ന വിഷയത്തില്‍ എന്‍.ഐ.സി.വയനാട് ഓഫീസര്‍ സൈമണ്‍, ക്യാഷ്ലെസ് ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍സ് ഗൈഡ്ലൈന്‍സ് എന്ന വിഷയത്തില്‍ ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ ജിലി ജോര്‍ജ്, ഇന്നവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് പോളിസി എന്ന വിഷയത്തില്‍ അബ്ദുള്‍ നാസര്‍, ഐ.ടി.രംഗത്തെ പ്രാദേശിക സാധ്യതകള്‍ എന്ന വിഷയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.വി.ഷിബുവും, സ്റ്റാര്‍ട്ടപ് നേതൃത്വത്തെക്കുറിച്ച് പോള്‍ മാത്യുവും, ജില്ലാ ഇ-ഗവേണന്‍സ് ഓഫീസര്‍ ജെറിന് സി.ബോബനും, സൈബര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ സൈബര്‍ സെല്ലിലെ ജിജിമോളും, അക്ഷയ പ്രൊജക്ടിനെകുറിച്ച് അസി.കോര്‍ഡിനേറ്റര്‍ ശ്രീലതയും, വിവരസാങ്കേതികാധിഷ്ഠിത സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ അക്ഷയ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫും വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: