കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ജന്മം കൊള്ളുന്നതു മുതല്‍ ആ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളായിരിക്കും മാതാപിതാക്കളുടെ മനസില്‍. കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയില്‍ ആരോഗ്യത്തോടെ വേണം ഈ ലോകത്തേക്ക് പ്രവേശിക്കാന്‍. കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്ന ഏതൊരു മാതാവിന്റെ പ്രാര്‍ത്ഥനയും ഇതു തന്നെയാണ്.
കുഞ്ഞിന്റെ ആരോഗ്യത്തിന് എല്ലാ കാര്യവും മാതാപിതാക്കള്‍ ചെയ്യും. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് അത് സഹിക്കാന്‍ പറ്റില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മണിക്കൂറുകളുടെ ആയുസുമാത്രമേ ഉള്ളൂ തിരിച്ചറിഞ്ഞിട്ടും ആ കുഞ്ഞിനെ ധൈര്യ പൂര്‍വ്വം പ്രസവിക്കാന്‍ തീരുമാനിച്ച ഒരു അമ്മയുടെ കഥയാണ് ഇത്.
അമേരിക്കയിലെ ഒക്ലഹോമിലാണ് സംഭവം. അബി-റോബര്‍ട്ട് ദമ്പതികള്‍ക്ക് വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുഞ്ഞിനെ ദൈവം നല്‍കിയത്. അഞ്ചാം മാസത്തിലാണ് ഗര്‍ഭസ്ഥ ശിശുവിന് തലയോട്ടിയും തലച്ചോറും വളര്‍ച്ചയില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ആ ഗര്‍ഭം അലസിപ്പിക്കാന്‍ കുടുംബത്തിലെ മുതിര്‍ന്നവരും ഡോക്ടറുമാരും ദമ്പതികളെ ഉപദേശിച്ചു. പക്ഷെ ആ മാതാപിതാക്കള്‍ അതിനു തയാറായില്ല.
ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആയുസ്സുള്ളൂവെങ്കില്പ്പോലും അതിനെ പ്രസവിക്കാന്‍ താന്‍ തയാറാണെന്ന് അബി പറഞ്ഞു. കുഞ്ഞിന്റെ വൈകല്യം തിരിച്ചറിഞ്ഞ ദിവസം മുതല്‍ പ്രസവദിവസം വരെ താന്‍ എങ്ങനെ അതിജീവിച്ചുവെന്ന് തനിക്കറിയില്ലെന്ന് ആബി പറയുന്നു. ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 10000 ല്‍ ഒരു ഗര്‍ഭിണിക്കു മാത്രമേ ഇത്തരം ഒരവസ്ഥ ഉണ്ടാവാറുള്ളൂ. അപ്പോള്‍ ഗര്‍ഭഛിദ്രം നിര്‍ദേശിക്കുകയാണ് പതിവ്. എന്നാല്‍ അതിനെയെല്ലാം ധൈര്യപൂര്‍വ്വം അബി തരണം ചെയ്തു.
നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് കാത്തിരുന്ന് അവര്‍ക്കൊരു മകള്‍ ജനിച്ചു. അവര്‍ അവളെ ആനിയെന്നു വിളിച്ചു. കൃത്യമായിപ്പറഞ്ഞാല്‍ 14 മണിക്കൂറും 58 മിനിറ്റും മാത്രമായിരുന്നു അവളുടെ ആയുസ്സ്. പക്ഷേ ആ ജീവിതം കൊണ്ട് അവള്‍ക്ക് പലതും ചെയ്യാനുണ്ടായിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ച കുട്ടി എന്ന് വേണമെങ്കില്‍ ആനിയെ വിളിക്കാം. അതെ, അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടിയായിരുന്നു അബി ആനിയെ പ്രസവിച്ചത്.
ഓക്സിജന്റെ അഭാവം മൂലം അവളുടെ അവയവങ്ങള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ കഴിയില്ലെങ്കിലും ഗവേഷണങ്ങള്‍ക്കും മറ്റും അതുപകരിക്കുമെന്നും കുഞ്ഞിന്റെ ഹൃദയവാല്‍വുകള്‍ ദാനം ചെയ്ണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടറുമാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആനിയെന്ന നവജാത ശിശുവിന്റെ ഹൃദയവാല്‍വുകള്‍ അവര്‍ ദാനം ചെയ്തു. അവയവ ദാനത്തിന്റെ മഹത്വംഅറിഞ്ഞ് നീറുന്ന വേദനയല് അവര്‍ ആ കുഞ്ഞിനെ ഡോക്ടറുടെ കൈയ്യില്‍ തിരിച്ചേല്പിച്ചു.
ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും കടുപ്പമുള്ള കാര്യം എന്നാണ് പിന്നീട് മകളെ ഗര്‍ഭത്തില്‍ കൊണ്ടുനടന്ന ആ നാല് മാസങ്ങളെക്കുറിച്ച് അബി പറയുന്നത്. മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അവയവദാനം നടത്തുന്ന ഇവിടത്തെ ആദ്യത്തെ നവജാതശിശു എന്ന പേരും ആനിക്കാണ്. ഒരുപാട് ജീവിതങ്ങള്‍ രക്ഷിച്ചാണ് മകള്‍ പോയത് എന്നോര്‍ക്കുമ്പോള്‍ അബിക്ക് ഇപ്പോഴും അഭിമാനമേയുള്ളൂ. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയുംപിന്തുണ ഇല്ലായിരുന്നെങ്കില്‍ ആനിയുടെ കഥ തന്നെ മറ്റൊന്നാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: