ഗ്രോമോര്‍ ഫുഡ് പദ്ധതി പ്രകാരം ഉണങ്ങിയ വീട്ടി മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കര്‍ഷകര്‍. 1843 മുതല്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് എന്ന പദ്ധതി ആവിഷ്ക്കരിച്ചത്.
കൃഷിചെയ്യാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്ക് കൃഷിചെയ്യുവാന്‍ അനുവധിക്കുകയും, ഭൂമിയില്‍ കഠിനാധ്വാനം ചെയ്ത് കര്‍ഷകര്‍ ഇത്കൃ ഷിഭൂമിയാക്കി മാറ്റുകയും ചെയ്തു.1957-ലെ ഭൂ സംരക്ഷണ നിയമം 10-ാംവകുപ്പ് അനുസരിച്ച് റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ്വ് ചെയ്ത വീട്ടിമരങ്ങള്‍ സംരക്ഷിക്കുവാന്‍ കൈവശക്കാരന് ബാധ്യസ്ഥനാണ്. 1960ലെ കേരള ലാന്‍ഡ് അസൈന്മെന്റ് നിയമം പാസ്സാക്കിയതിനെതുടര്‍ന്ന് ഇത്തരത്തിലുളള വസ്തുവിന് സ്ഥലവിലയും മരവിലയും ഈടാക്കി കൃഷിക്കാര്‍ക്ക് പട്ടയം അനുവധിച്ചപ്പോള്‍ സ്ഥലത്തുള്ള വീട്ടിമരങ്ങള്‍ സര്‍ക്കാരില്‍ റിസര്‍വ്വ് ചെയ്താണ് പട്ടയം നല്‍കിയത്.
ഇപ്രകാരം പട്ടയത്തില്‍ വീട്ടിമരങ്ങള്‍ റിസര്‍വ്വ് ചെയ്തതിനാല്‍ കൈവശക്കാരനായ കൃഷിക്കാരന് ഇതുമുറിക്കുവാനോ സ്ഥലത്ത് വീട് വെയ്ക്കുവാനോ നിര്‍മ്മാണ പ്രവൃത്തി നടത്തുവാനോ കഴിഞ്ഞില്ല. ഈ മരങ്ങളിലെ ചോലനിയന്ത്രിക്കുവാനും അനുവദിക്കാത്തതുകൊണ്ട് കാര്‍ഷിക വിളകളിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതില്‍ ഭൂരിഭാഗം മരങ്ങളും വീടുകള്‍ക്ക് ഭീഷണിയായി നില്ക്കുന്നവയാണ്.
വയനാട്ടില്‍ കുടിയേറി വനഭൂമി വെട്ടിത്തെളിച്ചെടുത്ത് ജന്മഭൂമി സ്വന്തമാക്കിയ കര്‍ഷകര്‍ക്ക് കൈവശ ഭൂമിയ്ക്കും മരങ്ങള്‍ക്കും പരിപൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുമ്പോള്‍ നിയമപ്രകാരം പണമടച്ച് പട്ടയം സ്വന്തമാക്കിയ കൃഷിഭൂമിയും വീട്ടിമരങ്ങളും സംരക്ഷിച്ച് പോരുന്ന റവന്യൂ പട്ടയഭൂമിയിലെ കര്‍ഷകരോട് കാണിക്കുന്ന വിവേചനവും അവഗണനയുമാണ്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും സര്‍ക്കാരില്‍ റിസര്‍വ്വ് ചെയ്ത വീട്ടിമരങ്ങള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് വിട്ടുനല്കുന്നതിനുവേണ്ട നിയമനിര്‍മ്മാണം നടത്തിയിട്ടില്ല.
വയനാട്ടില്‍ 12000 ഏക്കര്‍ ഭൂമിയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും നാമമാത്രകര്‍ഷകരാണ്. വീട്ടിമരം മുറിക്കാന്‍ അനുവധിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകും. പതിറ്റാണ്ടുകളായി പട്ടയഭൂമിയിലെ വീട്ടിമരങ്ങള്‍ പലതും പ്രായാധിക്യത്തിലും കാലപ്പഴക്കത്താലും പൂതലിച്ച് ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. 1000കണക്കിന് വീട്ടിമരങ്ങളാണ് ഈ രീതിയില്‍ നശിച്ചുപോകുന്നത്. റവന്യൂ പട്ടയഭൂമിയിലുള്ള കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങള്‍ മുറിക്കുന്നതുകൊണ്ട് പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല.
ആയതിനാല്‍ വയനാട് ജില്ലയിലെ പിന്നോക്കാവസ്ഥയും കര്‍ഷകരുടെ ദുരിതങ്ങളും റവന്യൂ റിക്കവറിമൂലം കടക്കെണിയിലായി ആത്മഹത്യനേരിടുന്ന പാവപ്പെട്ട ചെറുകിട കര്‍ഷകരുടേയും പ്രസ്തുത വിഷയം പരിഗണിച്ച് 1971 ന് മുമ്പ് റവന്യൂ പട്ടയം കിട്ടിയ കര്‍ഷകര്‍ക്ക്, വയനാടിന് ഒരു സ്പെഷ്യല്‍ പാക്കേജായി ഉത്തരവ് നിയമഭേദഗതിയിലൂടെ ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: