തോണിച്ചാൽ: ജിഷ്ണു പ്രണോയുടെ അമ്മയെ പോലീസ് മർദ്ദിച്ചതിലും സമരം നടത്തിയ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി, അബ്ദുൾ സത്താർ, കെ.പി ബാബുരാജ്, സൂര്യദാസ് പി, വരുൺ രാജ് സൂരജ് എം.എം തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: