പുല്‍പ്പള്ളി: കാറുകളിലെത്തി ആടുകളെ മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മണിക്കുന്നുന്മേല് നായാട്ടുപ്പാറ ജംഷീര്‍(29), ബത്തേരി അമ്മായിപ്പാലം നമ്പ്യാര്‍മഠത്തില്‍ ഷെരീഫ് അബ്ദുള്ള(43) എന്നിവരെയാണ് എസ്.ഐ. എന്‍.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പനമരം ബ്ലോക്ക് പഞ്ചായത്തംഗം ഇല്ലിയമ്പത്ത് മണിയുടെയും, പുല്‍പ്പള്ളി ചേലൂര്‍ പുഞ്ചക്കര ബോബി എന്നയാളുടെയുമടക്കം അഞ്ച് ആടുകളെയാണ് ഇവര്‍ മോഷ്ടിച്ച് വിറ്റത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി ബത്തേരിയിലെ ആടു വ്യാപാരിയുടെ പക്കല്‍ നിന്നും മോഷണം പോയ ആളുകളെ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: