ബത്തേരി: ബി.ജെ.പി, യുവമോർച്ച നേതാക്കളോട് അപമര്യാദയായി പെരുമാറിയ ബത്തേരി സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തി. പരിപാടി ബി.ജെ.പി ജില്ല അധ്യക്ഷൻ സജി ശങ്കർ ഉദ്ഘാടനം ചെയ്തു.പൊതുപ്രവർത്തകരെ അപമാനിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ല. നേതാക്കളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബത്തേരി സി.ഐക്കെതിരെ വകുപ്പ്തല അന്യോഷണം നടത്തി നടപടി സ്വീകരിക്കണം. ഭീഷണിപ്പെടുത്തി ബി.ജെ.പിയെ ഇല്ലാതാക്കാം എന്ന പിണറായിപ്പോലീസിന്റെ ധാരണ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വേണു അമ്പലവയൽ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം സി മുഖ്യ പ്രഭാഷണം നടത്തി.പി.എം അരവിന്ദൻ , കൂട്ടാറ ദാമോദരൻ, കെ.എം പൊന്നു, വി.മോഹനൻ, രാധ സുരേഷ്, പ്രശാന്ത് മലവയൽ, ജിതിൻ ഭാനു ,മദൻലാൽ, വിപിൻദാസ്, രാജഗോപാൽ ,അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: