പടിഞ്ഞാറത്തറ: മകനോടിച്ച കാറിടിച്ച് മാതാവ് മരിച്ചു. അഞ്ചാംപീടികയിലെ പൊന്നന് അബ്ദുല്ലയുടെ ഭാര്യ സുലൈഖ(50)യാണ് മരിച്ചത്. പടിഞ്ഞാറത്തറ വില്ലേജ് റോഡിലെ ചെറുവന്കൊല്ലി ബന്ധുവീട്ടില്‍ മകന്റെ വിവാഹം ക്ഷണിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. ബന്ധുവീട്ടില്‍ നിന്നിറങ്ങിയ സുലൈഖ കാറില്‍ കയറാനായി റോഡരികില്‍ നില്ക്കുമ്പോള് അബദ്ധത്തില്‍ കാര്‍ മുന്നോട്ട് നീങ്ങി സുലൈഖയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടന്‍തന്നെ നാട്ടുകാര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സുലൈഖയുടെ മക്കള്‍: നൗഫല്‍, നാസര്‍, നജീബ്, ഫസ്ന. മരുമകന്: ആബിദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: