കല്‍പ്പറ്റ : നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍(എന്‍.സി.ഡി.സി) കേരള റീജയണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദിദ്വിന സൗജന്യ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പരിശീലനം ഏപ്രില്‍ 1, 2 തിയതികളില്‍ മാനന്തവാടി ഗ്രീന്‍സ് റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കും. രാവിലെ 9.30ന് മാന്തവാടി ജെ എസ്പി ജി. ജയദേവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍. ബാലചന്ദ്രന്, പി.കെ. കരിയന്‍, ജോണി വാഴവട്ടം, കെ. ജയശ്രീ, ഡോ. സംഗീത ജോജോ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് റെനീഷ്.കെ.ദാവ, വിന്‍സണ്‍ ജോണ്‍ എന്നിവരെ ചടങ്ങില്‍ പുസ്കാരം നല്കി ആദരിക്കും.
ഒരു ലോകം ഒരു ഭാഷ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബാബ അലക്സാണ്ടര്‍(ന്യൂഡല്‍ഹി) ആണ് പരിശീലനത്തിന് നേതൃത്വം വഹിക്കുന്നത്. വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം.
മനോനിയന്ത്രണത്തിനുള്ള വിദ്യകള്‍, വിവിധ പ്രാണായാമകള്, വിവിധ മെഡിറ്റേഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അഡ്വാന്‍സ്ഡ് തിയറി, പ്രായോഗിക പരിശീലനമുണ്ടാകും. 16 വയസിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രവേശനമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ.9510881166, 7356160077.
പ്രതികരിക്കാൻ ഇവിടെ എഴുതുക: