പെരിന്തല്‍മണ്ണ: മൂന്നാംഘട്ട പ്രചാരണത്തിനായി മഞ്ചേരി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ ആവേശത്തോടെ വരവേറ്റു. ഒലിപ്പുഴ തൃപ്പാപ്പട വിഷ്ണുക്ഷേത്ര ദര്‍ശനത്തിന് ശേഷം നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം മേലാറ്റൂര്‍ കുംബാര കോളനിയില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു. പരമ്പരാഗത കൈതൊഴിലാളികള്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ആളുകളിലേക്ക് എത്തിക്കുന്നതില്‍ കേരളം മാറി ഭരിച്ച മുന്നണികള്‍ പുറകോട്ട് പോയതിനാലാണ് മുഖ്യധാരയിലേക്ക് ഇത്തരം കുടുംബങ്ങള്‍ എത്താത്തതെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരികള്‍ മേലാറ്റൂര്‍ വ്യാപാര ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് എടയാറ്റൂരിലും മണ്ണാര്‍മലയിലും നടന്ന കുടുംബയോഗത്തിന് ശേഷം പട്ടിക്കാട് ചുങ്കം ജാമിയ നൂരിയ അറബി കോളേജ് സന്ദര്‍ശിച്ചു. മഖാംപടി, പൂന്താനം, അക്കപ്പറമ്പ് കീഴാറ്റൂര്‍ ജംഗ്ഷനുകളില്‍ പ്രചരണം നടത്തിയതിന് ശേഷം കീഴാറ്റൂര്‍ കുടുംബയോഗത്തിലും തോട്ടപ്പായ കുടുംബയോഗത്തിലും പിന്നീട് ജന്മനാടായ പാണ്ടിക്കാട് ടൗണില്‍ പ്രചരണം നടത്തി.
ബിജെപി സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചുങ്കപ്പള്ളി, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അയൂബ് മേലേടത്ത്, കേരള കോണ്‍ഗ്രസ്സ് സംസ്ഥാനസമിതിയംഗം അഡ്വ.കെ.ബേബി, ബിജെപി പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് അഡ്വ.എം.കെ.സുനില്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രമേഷ് കോട്ടപ്പുറത്ത്, മഹിളാ മോര്‍ച്ച പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് മോളിയമ്മ ജോസഫ്, ബിജെപി മഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി.ഗോപിനാഥ്, ജനറല്‍ സെക്രട്ടറി സുരേഷ് ബാബു, കെ.വിനീഷ് ബാബു, ബിജു.പി.എം എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: