മഞ്ചേരി: ക്ഷേത്രസംരക്ഷണ സമിതി ഏറനാട് താലൂക്ക് സമ്മേളനം ചേങ്ങര പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ നടന്നു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭയില്‍ ഹൈന്ദവവിശ്വാസികള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നാരായണന്‍കുട്ടി, എന്‍സിവി നമ്പൂതിരി, ഇ.രാജു, വിപിന്‍ദാസ്, കെ.മോഹനന്, ടി.ചന്ദ്രശേഖരന്, പ്രസീത, സുകുമാരന്‍, കമലാദേവി, ജയകൃഷ്ണന്, കെ.ടി.ദേവകി, കെ.കെ.കല്ല്യാണികുട്ടി, പി.പ്രശാന്ത്കുമാര്‍, കൃഷ്ണപ്രസാദ് തിരുമണിക്കര, പി.പി.മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: