കല്പറ്റ: രാജ്യത്ത് ഓരോ ദിവസവം നിരവധി കര്‍ഷക കടക്കെണി കാരണം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പലിശ രഹിതമായി ആവശ്യാനുസരണം വായ്പ അനുവദിക്കണമെന്നും നിലവിലുള്ള വായ്പയുടെ പലിശ എഴുതിത്തള്ളണമെന്നും കിസാന്‍ ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ. ദാമോദരന്‍ ആവശ്യപ്പെട്ടു.
കേരളത്തെ കര്‍ഷക സൗഹൃദ സംസ്ഥാനമാക്കി മാറ്റണമെന്നും കിസാന്‍ജനത ജില്ല കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജനതാദള്‍ എസ് ജില്ല പ്രസിഡന്റ് എന്‍.െക. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എ.ജെ. കുര്യന്, കെ. വിശ്വനാഥന്, ബെന്നി കുറുമ്പാലക്കാട്ട്, സുബൈര്‍ കടന്നോളി, കെ.കെ. ദാസന്, ജോസഫ് മാത്യു, കെ. അസീസ്, സി. അയ്യപ്പന്, മൊയ്തു പൂവന്, ടി.വി. സുരേഷ്, സാജര്‍ പുത്തലന്‍, പി. പത്രോസ്, സി.പി. ഗീതേഷ്, ഷാജി പനച്ചിക്കല്‍, ടി.കെ. ഉമ്മര്‍, ബെന്നി പോള്‍, സി.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: