പുല്‍പ്പള്ളി: വൃദ്ധയെ ബന്ധു വെട്ടിക്കൊന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ആലത്തൂര്‍ പള്ളിത്താഴെ ആലൂംമൂട്ടില്‍ പരേതനായ ഗോപാലന് നായരുടെ ഭാര്യ ആനന്ദവല്ലി (കാര്ത്ത്യായനിി66)യാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മകന്റെ ഭാര്യാ പിതാവ് ഓലിക്കടവത്ത് രവീന്ദ്രന് (67) കോടാലിക്കൊണ്ട് വെട്ടിക്കൊന്നത്. കൊലപാതകത്തിനുശേഷം സമീപത്തെ കവലയിലെത്തി ഇയാള്‍ തന്നെ വിവരം പറഞ്ഞതിനെ തുടര്‍ന്ന് സമീപവാസികള്‍ വീട്ടിലെത്തിയപ്പോള്‍ ആനന്ദവലിയെ തലക്കടിയേറ്റ് മുറ്റത്ത് മരിച്ചുകിടക്കുന്നതായാണ് കണ്ടത്. രവീന്ദ്രനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. മകള്‍ക്ക് വീട്ടിലുണ്ടായ പ്രശ്നങ്ങളാണ് ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയുന്നു. ആനന്ദവല്ലിക്ക് നാലു മക്കളാണുള്ളത്. പുല്‍പ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: