കരുവാരക്കുണ്ട്: അങ്കണവാടി ജീവനക്കാരിയോട് അപമാര്യാദയായി പെരുമാറിയ പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരാണ് അങ്കണവാടി അദ്ധ്യാപികമാരോട് മോശമായി പെരുമാറിയത്. അങ്കണവാടി ജീവനക്കാര്‍ക്ക് 2016 ഏപ്രില്‍ മുതല്‍ ഓണറേറിയം വര്‍ധിപ്പി ച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കരുവാരക്കുണ്ട്, എടപ്പറ്റ പഞ്ചായത്തുകളിലും മറ്റു പഞ്ചായത്തുകളിലും വര്‍ധിപ്പിച്ച ഓണറേറിയം കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ തുവ്വൂര്‍ പഞ്ചായത്തില്‍ മാത്രം ഓണറേറിയം വിതരണം ചെയ്യുന്നില്ല. പല തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാത്തതിനാല്‍ അദ്ധ്യാപികമാര്‍ സംഘടിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി. ഓഫീസിലെത്തിയ ഇവരോട് മോശമായി പെരുമാറുകയും ജോലി സമയത്ത് പഞ്ചായത്തിലെത്തിയതിനെ ചോദ്യം ചെയ്യുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അദ്ധ്വാനത്തിനുള്ള ന്യാമയാ പ്രതിഫലം നല്‍കുന്നതിന് പകരം മാനസികമായി പീഡിപ്പിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ നാട്ടുകാരും രംഗത്തെത്തി. ആവശ്യത്തിനും അനാവശ്യത്തിനും സര്‍വ്വെക്കും മറ്റു ജോലികള്‍ക്കും അങ്കണവാടി അദ്ധ്യാപകരെ നിയോഗിക്കുമ്പോള്‍ ക്ലാസ്സ് നഷ്ടപ്പെടുമെന്ന ചിന്തയില്ലാത്തവര്‍ അവകാശം ചോദിച്ചതിന്റെ പേരില്‍ ക്ലാസ് നഷ്ടപ്പെട്ടത്തിന്റെ കണക്ക് പറയുന്നത് അപഹാസ്യമാണെന്നും ഇവര്‍ക്ക് ന്യായമായ അവകാശങ്ങള്‍ ലഭ്യമാവുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ ഹഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: