ചുങ്കത്തറ: വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ചുങ്കത്തറ മാര്‍ത്തോമ കോളേജിലേക്ക് മാര്‍ച്ച് നടത്തി. നിലമ്പൂര്‍ നഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് കോളേജിന് മുന്നില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സമിതിയംഗം അര്ജ്ജുന് പുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനെതിരെ നടപടിയെടുക്കാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എബിവിപി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.അഭയ്, ആരുണി മേനോന്, നിഖില്‍ മഹേശ്വര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: