താനൂര്‍: വീണ്ടും തീരദേശ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം. മുസ്ലീം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചോളം വീടുകള്‍ തകര്‍ത്തു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിന് നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവച്ചു. ഞായറായാഴ്ച രാത്രി പത്ത് മണിയോടെ ചാപ്പടി, കോര്‍മന്‍ കടപ്പുറം ഭാഗത്താണ് അക്രമമുണ്ടായത്.
ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് വീടുകള്‍ക്ക് തീപിടിച്ചു. സംഘര്‍ഷം വ്യാപിച്ചതോടെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളിലെ പോലീസ് സ്ഥലത്തെത്തി. പക്ഷേ പോലീസിനെതിരെയും അക്രമികള്‍ പാഞ്ഞെടുത്തു. 22 തവണ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
തിരൂര്‍ സിഐ അലവിയുട കൈ അതിനിടെ അക്രമികള്‍ തല്ലിയൊടിച്ചു. പന്ത്രണ്ടോളം പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും മല്‍സ്യബന്ധനവലകളും കത്തി നശിച്ചിട്ടുണ്ട് എന്നാല്‍ അക്രമം നടക്കാത്ത സ്ഥലങ്ങളില്‍ പോലും പൊലീസുകാര്‍ അതിക്രമത്തിന് മുതിര്‍ന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്.
നിരവധി വീടുകള്‍ പോലീസുകാര്‍ തകര്‍ത്തെത്തും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ താനൂര്‍ സി.ഐ അലവിക്ക് ഗുരുതര പരിക്കേറ്റു. സ്ഥലത്ത് പാലക്കാട്, കോഴിക്കോട്, തൃശൂര്‍ മലപ്പുറം എംഎസ്പി എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: