കൊടകര:മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര മാവിന്‍ചുവട് പൊന്നൂസ് ബേക്കറി കത്തി നശിച്ചു.നായാട്ടുകുണ്ട് സ്വദേശി ചെറിച്ചി വീട്ടില്‍ റഷീദ് എന്നയാളുടെതാണ് സ്ഥാപനം. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കട കത്തുന്നതായി അയല്‍ക്കാര്‍ കണ്ടത്.വെള്ളിക്കുളങ്ങര പോലീസും പുതുക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചെങ്കിലും കടക്കകത്തെ ഒട്ടുമിക്ക സാധനങ്ങളും കത്തിനശിച്ചിരുന്നു.മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: