അരീക്കോട്: കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്തിന്റെ ‘ഗ്രാമം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച പഞ്ചായത്ത് പരിധിയില്‍ ശുചിത്വഹര്‍ത്താല്‍ ആചരിക്കും. കിഴുപറമ്പ് പഞ്ചായത്തിനെ പൂര്‍ണ മാലിന്യമുക്തമാക്കാന്‍ ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ അഞ്ചാംഘട്ടത്തിന്റെ ഭാഗമാണ് ശുചിത്വഹര്‍ത്താല്‍. വീടുകളിലെ മാലിന്യച്ചാക്കുകള്‍ അയല്സഭകളോ കുടുംബശ്രീ, എഡിഎസ്സോ നിര്‍ദേശിച്ച സ്ഥലത്തെത്തിക്കുകയാണ് അടുത്ത പടി. പഞ്ചായത്ത് അങ്ങാടികളിലും കച്ചവടസ്ഥാപനങ്ങളിലും അവശേഷിക്കുന്ന മാലിന്യങ്ങള്‍ കണ്ടെത്തി ശേഖരിച്ച് കിഴുപറമ്പിനെ പൂര്‍ണ മാലിന്യമുക്തമാക്കുകയാണ് ശുചിത്വ ഹര്‍ത്താല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് വര്ക്ഷോപ്പുകള് അടക്കമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് കിഴുപറമ്പ് പഞ്ചായത്തില്‍ നടക്കുന്ന ശുചിത്വഹര്ത്താലുമായി സഹകരിക്കാന്‍ വ്യാപാരിവ്യവസായി ഏകോപനസമിതി പത്തനാപുരം ശാഖായോഗം തീരുമാനിച്ചു.
യൂണിറ്റ് പ്രസിഡന്റ് അല്‍മോയ റസാഖ് അധ്യക്ഷതവഹിച്ചു. കിഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.കമ്മദ്കുട്ടി ഹാജി ഉദ്ഘാടനംചെയ്തു. വാര്‍ഡ് അംഗങ്ങളായ പി.കെ.ഹാജറ, നജീബ് കാരങ്ങാടന്‍, സമിതി ഭാരവാഹികളായ കെ.ടി.അബ്ദുന്നാസര്‍, പി.സുഭാഷ്, സലാം കൊന്നാലത്ത്, സി.അബൂബക്കര്‍, എം.മുഹമ്മദ്മാന്, എം.കെ.ഹരിദാസ്, എം.പി.അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: