മലപ്പുറം: ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തിയ നൈജീരിയന്‍ പൗരന് മലപ്പുറം പോലീസിന്റെ പിടിയിലായി. നൈജീരിയ സ്വദേശി ഡാനിയല്‍(40)നെയാണ് ന്യൂദല്‍ഹിയിലെ ബുരാരിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവാവിന് നാലുമാസം മുമ്പ് ഫേസ്ബുക്കില്‍ വഴി ലഭിച്ച ബ്രിട്ടീഷ് പൗരന്റെ ഫ്രണ്ട് റിക്വസ്റ്റില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. നിരന്തരമായുള്ള ചാറ്റിംങിലൂടെ വിശ്വാസ്യത നേടിയെടുത്തു. താന്‍ ഇന്ത്യയില്‍ വരുന്നുണ്ടെന്നും സഹായിക്കണമെന്നും ചാറ്റിംങിനിടെ അറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം ന്യൂദല്‍ഹിയിലെത്തിയ താന്‍ കസ്റ്റംസിന്റെ പിടിയിലാണെന്നും തന്റെ പക്കല്‍ കണക്കില്‍പ്പെടാത്ത കുറച്ച് പണമുണ്ടെന്നും അതിന് വലിയൊരു തുക സെക്യൂരിറ്റി അടക്കേണ്ടതുണെന്നും അറിയിച്ചു. കേസ് ഒതുങ്ങിയാല്‍ പണം തിരികെ തരാമെന്ന് വിശ്വപ്പിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന് ഇയാള്‍ പറഞ്ഞ തുക അക്കൗണ്ടിലിട്ട് കൊടുത്തു. പിന്നീടാണ് ചതി മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തി അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊണ്ടോട്ടി എസ്ഐ കെ.എ.സാബുവിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ.മുഹമ്മദ് ഷാക്കിര്‍, എന്‍.എം.അബ്ദുള്ള ബാബു, സിപിഒ ഷബീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: