പുലാമന്തോള്‍: കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നതോടെ വരണ്ടുണങ്ങിയ കുന്തിപ്പുഴയുടെ മാറ് നനച്ച് തെളിനീരൊഴുകിയെത്തി. രൂക്ഷമായ വരള്‍ച്ച നേരിട്ടിരുന്ന പുഴയോരനിവാസികള്ക്ക് ഇതൊരു ആശ്വാസമായി.
മേഖലയിലെ ഒട്ടുമിക്ക കുടിവെള്ളപദ്ധതികളും നിലച്ചതിനെ തുടര്‍ന്നാണ് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നത്. ഇതോടെ തൂതപ്പുഴയിലെ പുലാമന്തോള്‍ അടക്കമുള്ള തടയണകളെല്ലാം നിറഞ്ഞു. തടയണകള്‍ നിറഞ്ഞു കവിഞ്ഞതോടെ തൂത-മാവുണ്ടീരി കടവ്-ഏലംകുളം മേഖലകളില്‍ പമ്പിംങ് നിര്‍ത്തിയ കുടിവെള്ളപദ്ധതികളെല്ലാം പ്രവര്‍ത്തനക്ഷമമായി. അണക്കെട്ട് തുറന്നതും അടുത്തിടെ ലഭിച്ച വേനല്‍മഴയും പുഴയില്‍ നീരൊഴുക്ക് കൂടിയിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച വേനല്‍ മഴ ലഭിക്കാതെ പോയാല്‍ വീണ്ടും കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. പുലാമന്തോള്‍ തടയണക്ക് താഴെയുള്ള വിവിധ കുടിവെള്ളപദ്ധതികളിലേക്ക് ആവശ്യമായ ജലം ഇപ്പോഴും എത്തി തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: