തൃശൂര്‍: കഞ്ചാവ് പരിശോധിക്കാനെത്തിയ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ രക്ഷപ്പെടാന്‍ സഹായിച്ച ഇരുപത്തിയൊന്നുകാരന് അറസ്റ്റില്‍. കോതകുളം ബീച്ച് തെക്കേപനക്കല്‍ രാഹുലാണ് അറസ്റ്റിലായത്. വട്ടപ്പരത്തി ക്ഷേത്രത്തിനടുത്ത് വലപ്പാട് പോലീസ് സ്റ്റേഷനിലെ സിപിഒ ടി.ആര്.ഷൈനിനെ ആക്രമിച്ച കേസിലെ പ്രതി പെടലി എന്ന പ്രണവിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രണവിനെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയ രാഹുല്‍ ഇയാള്‍ക്ക് 1400 രൂപ നല്‍കിയതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: