പരപ്പനങ്ങാടി: സംസ്ഥാനത്തെ ഭവന രഹിതരുടെ കണക്കെടുപ്പ് നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകരുതെന്ന് എസ്എന്‍ഡിപി ഉള്ളണം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ ഭവന രഹിതര്‍ പുറത്താകുന്ന രീതിയില്‍ ബാഹ്യ ഇടപെടലുകള്‍ പലയിടത്തും ഉണ്ടാകുന്നുണ്ട്. പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ മോഷണങ്ങള്‍ ഉണ്ടായിട്ടും പോലീസിന് മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. യു.ദേവദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.വിനു, കെ.രഞ്ജിത്, പി.നിശാന്ത്, യു.സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: