തൃശൂര്‍:ഗുരുവായൂര്‍ നഗരസഭയില്‍ തൈക്കാട് വില്ലേജില്‍ ലൈസന്‍സില്ലാതെ ഭുഭര്ഗജലം ഊറ്റുന്ന ബോര്‍വെല്ലുകളും യന്ത്രസാമഗ്രികളും പിടിച്ചെടുത്തായി ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് അറിയിച്ചു. അനധികൃതമായി ഭുഗര്‍ഭ ജലം ഊറ്റിയെടുത്തോടെ പ്രദേശത്തെ ജലനിരപ്പ് ക്രമാതീതമായി താഴാനും സമീപവാസികള്‍ക്ക് കടുത്ത കുടിവെളള ക്ഷാമം അനുഭവപ്പെടുകയുമുണ്ടായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭൂഗര്‍ഭ ജലം എടുക്കാവുന്ന തോത് ശാസ്ത്രീയമായി കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭുഗര്‍ഭജല വകുപ്പ് ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തി. ഭുഗര്‍ഭ ജല വകുപ്പിന്റെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മിതമായ തോതില്‍ ജലമെടുത്ത് കുടിവെളളക്ഷാമം അനുഭവപ്പെടുന്ന ഗുരുവായൂര്‍ നഗരസഭ പ്രദേശവാസികള്‍ക്ക് സൗജന്യമായി വെളളം നല്‍കും. ഹോട്ടല്‍, റസ്റ്റോറന്റുകള്‍ക്ക് നിശ്ചിത നിരക്ക്് വെളളം നഗരസഭ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: