പൂക്കോട്ടുംപാടം: കൊടുവരള്ച്ചയില് നാടുംനഗരവും ദാഹജലത്തിനായി നെട്ടോട്ടമോടുമ്പോള്‍ കവളമുട്ടയിലെ കല്‍ച്ചിറയില്‍ ധാരാളം വെള്ളമുണ്ട്. പക്ഷേ ഉപയോഗശൂന്യമാണെന്ന് മാത്രം.
കോട്ടപ്പുഴയില്‍ നിന്നും കനാല്‍ വഴി ഒഴുകിയെത്തുന്ന വെള്ളമാണ് ചിറയിലുള്ളത്. വരള്‍ച്ച രൂക്ഷമായിട്ടും ഇതിലെ വെള്ളം വറ്റിയിരുന്നില്ല. പക്ഷേ കൃത്യമായി ശുചീകരിക്കാതെ മാലിന്യങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണ് ഈ ചിറ.
രണ്ട് വര്‍ഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചിറയുടെ വശങ്ങളില് മണല്‍ചാക്ക് നിറച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ സമീപത്തെ ഭൂവുടമകള്‍ ചെറിയതോതില്‍ മണ്ണിട്ട് നികത്തി ചിറയുടെ ഭൂരിഭാഗവും കൈക്കലാക്കി. മാലിന്യം നിറഞ്ഞ് ഉപയോഗിക്കാനാവാതെ കിടന്നതിനാല്‍ നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചതുമില്ല. അരയേക്കറോളം വരുന്ന ചിറ ശുചീകരിച്ചാല്‍ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: