മലപ്പുറം: മുദ്രാ യോജന പദ്ധതി അട്ടിമറിക്കാനുള്ള ബാങ്കുകളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ നിരാഹാര സമരം വിജയിച്ചു. മഞ്ചേരി, മലപ്പുറം, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. കേരളാ ഗ്രാമീണ്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ജനോപാകര പദ്ധതിയായ മുദ്രാ ബാങ്ക് വായ്പ അട്ടിമറിക്കാനുള്ള ബാങ്കുകളുടെ ശ്രമം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുകായെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന് പകരം അത് അട്ടിമറിക്കാനാണ് കേരളത്തിലെ പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ബാങ്കുകള്‍ ശ്രമിക്കുന്നത്. ഇടത് വലത് യൂണിയനുകളില്‍പ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ മുദ്രാ വായ്പ അവര്‍ നല്കുന്ന ഔദാര്യമെന്നോണമാണ് ഉപഭോക്താക്കളോട് പെരുമാറുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ ന്.ശ്രീപ്രകാശ്, ജില്ലാ സെക്രട്ടറി കെ.സി.വേലായുധന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ചര്‍ച്ചക്ക് വിളിച്ചു. ജില്ലയിലെ മുഴുവന്‍ ഗ്രാമീണ ബാങ്ക് ശാഖകള്‍ക്കും മുദ്രാ വായ്പ നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: