തൃശൂര്‍: അലിഖിത ചരിത്രത്തിലൂടെ കാലം കരുതി വച്ച് തനത് കലാസാസ്കാരിക പൈതൃകത്തിന്റെ ഉടമയാണ് അകാലത്തില്‍ പൊലിഞ്ഞ കലാഭവന്‍ മണിയെന്ന് കേരള യൂത്ത് ക്ലബ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബിജി ആട്ടോര്‍ അഭിപ്രായപ്പെട്ടു. കേരള യൂത്ത് ക്ലബ് കേരള സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ സംഘടിപ്പിച്ച മണി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി നിസാര്‍ മരുതയൂര് അദ്ധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ളോക്ക് മെമ്പര്‍ കെ.എ പ്രദീപ് അമുസ്മരണ പ്രഭാഷണം നടത്തി. സുമീഷ് ചേലക്കര, ബാബുലാല്‍, അര്ജുനന് അത്താണി, ഒ.എസ് സുബീഷ്, വേണുജി നെടുപുഴ, ജയപ്രകാശ് ഒളരി, കൃഷ്ണന്‍കുട്ടി പടിക്കാലന്, പി.സി വരി പുതുക്കാട്, ബാബു അരിപ്പുകാരന്, ശങ്കര്‍ വെങ്കിടങ്ങ്, ശ്രീനിവാസന് കോവാത്ത്, അനില്‍ കോലഴി പ്രസംഗിച്ചു.
ആലപ്പാട്: ആലപ്പാട് സെന്ററില്‍ കലാഭവന്‍ മണി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കൊല്ലാറ അദ്ധ്യക്ഷനായി.സുജേഷ് പുറത്തൂര്‍, വീരമണി, സുബ്രഹ്മുണ്യന്‍, ദിവാകരന്, സുരേഷ്, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു
കൊടകര: കെപിഎംഎസ്. ആനത്തടം ശാഖ കലാഭവന്‍ മണി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ശാഖ പ്രസിഡന്റ് പി.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. കൊടകര യൂണിയന് ഖജാന്‍ജി പി.കെ. കിഷോര്‍, സി.വി. ഷാജു, എ.സി. അയപ്പക്കുട്ടി, എ.സി. മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: