പൊന്നാനി: നന്നംമുക്ക് പഞ്ചായത്തില്‍ സിപിഎം അഴിച്ചുവിട്ട അക്രമത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിന് ഗുരുതരമായി പരിക്കേറ്റു. മൂക്കുതല കടുങ്ങില്‍ അനീഷ്(28)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം ഫോണില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന അനീഷിനെ സംഘടിച്ചെത്തിയ മുപ്പതോളം സിപിഎമ്മുകാര്‍ പ്രകോപനമൊന്നുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. കമ്പിവടിയും മറ്റ് മാരാകായുധവും ഉപയോഗിച്ചായിരുന്നു ആക്രമണം. ക്രൂരമായി മര്‍ദ്ദനമേറ്റ അനീഷിന്റെ കാലിന്റെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. പരിക്കേറ്റ അനീഷ് എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നന്നംമുക്ക് പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ നിരന്തരമായി അക്രമിക്കുകയാണ്. നരണിപ്പുഴ, പിടാവനൂര്‍ പ്രദേശങ്ങളിലെ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഈ സംഘത്തില്‍പ്പെട്ടവര്‍ പത്തിലധികം ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്. പോലീസിന്റെ മൃദുസമീപനം സിപിഎമ്മിന് പ്രോത്സാഹനമാകുകയാണ്. സിപിഎം കാലങ്ങളായി അടക്കി ഭരിച്ചിരുന്ന പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡ് ബിജെപിക്ക് ലഭിച്ചു. അന്നുമുതല്‍ സിപിഎം വ്യാപകമായ അക്രമം നടത്തുകയാണ്.
അധികാരത്തിന്റെ അഹങ്കാരത്തില്‍ സിപിഎം നടത്തുന്ന അക്രമരാഷ്ടീയത്തില് നിന്ന് പിന്മാറിയിട്ടില്ലെങ്കില് ശക്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ സംസ്ഥാന സമിതിയംഗം കെ.കെ.സുരേന്ദ്രന്, പി.മുനീഷ്, പ്രസാദ് പടിഞ്ഞാക്കര, വിജയന് മടത്തിപാടം, സുധാകരന് നന്നംമുക്ക്, കെ.സതീശന്, യു. വി.പ്രേംദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: