മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കനാല്‍ ബണ്ട് തകര്‍ന്ന സംഭവത്തെക്കുറിച്ച് നിഷ്പക്ഷ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ചീഫ് എന്‍ജിനിയര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ചീഫ് എന്‍ജിനിയര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു. കനാല്‍ ബണ്ടിന്റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വെള്ളം വിടാന്‍ തുടങ്ങി. കനാലുകളുടെ അറ്റകുറ്റപ്പണി സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസി.എന്‍ജിനിയര്‍.സെയ്ഫുള്ള, എക്സി. എന്‍ജിനിയര്‍മാരായ മജീദ്, അബ്ദുള്ള എന്നിവര്‍ കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: