പാലക്കാട്: അടിയന്തര സാഹചര്യത്തില്‍ കുടിവെള്ളത്തിനായി സ്വകാര്യ കുഴല്‍കിണര്‍ നിര്‍മിക്കുന്നതില്‍ തടസ്സമില്ല. കടുത്ത വരള്‍ച്ചയും കുടിവെള്ള ദൗര്‍ലഭ്യവും കണക്കിലെടുത്ത് ജില്ലയില്‍ സ്വകാര്യ ഏജന്‍സികള്‍ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് ദുരന്തനിവാരണ വ്യവസ്ഥപ്രകാരം നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
കുടിവെള്ള ആവശ്യത്തിനായി കുഴിക്കുന്ന കുഴല്‍കിണറുകളുടെ വ്യാസം 110 മില്ലീ മീറ്റര്‍ (നാലര ഇഞ്ച്) ആഴവും 150 മീറ്ററിലും കൂടുതലാകാന്‍ പാടില്ലായെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.
നിശ്ചിത അളവുകള്‍ പാലിക്കാതെയുളള കുഴല്‍ കിണര്‍ നിര്മാണംസംബന്ധിച്ചുളള പരാതികളില്‍ പരിശോധന പ്രകാരം നടപടിയെടുക്കും.ചിറ്റൂര്‍ ബ്ലോക്കിലുളള കുഴല്‍ കിണര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂഗര്‍ഭജല വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട്.
അടുത്ത വര്‍ഷത്തെ കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമായി അഞ്ചേക്കറിന് മുകളില്കൃഷിയുള്ളവര്ക്ക് കുഴല്‍കിണര്‍ നിര്‍മിക്കാം.ഭൂഗര്‍ഭജല വകുപ്പിന്റേയും തഹസില്‍ദാര്‍മാരുടേയും കൃഷി വകുപ്പിന്റേയും ശുപാര്‍ശയോടെയും വെള്ളം ഈവര്‍ഷത്തെ ആവശ്യത്തിനല്ലെന്ന വ്യക്തിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുമാവും കൃഷി ആവശ്യങ്ങള്‍ക്കുള്ള കുഴല്‍കിണര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുക.
ഗാര്‍ഹികാവശ്യത്തിനും കൃഷിക്കുമുള്ള വൈദ്യുതി കണക്ഷനുകള്‍ വെവ്വേറെയാണെന്ന് ഉറപ്പുവരുത്തണമെന്നും കൃഷി ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് വഴിലഭ്യമാകുന്ന ജലംഗാര്ഹികആവശ്യത്തിന് ഉപയോഗിക്കുന്നപക്ഷം കണക്ഷന്വിഛേദിക്കും.
കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ അംഗീകാരത്തോടെ മാത്രം ജലവിതരണം നടത്തണമെന്നും ജലവിതരണത്തിനുള്ള വാഹനങ്ങളുടെ കിലോമീറ്റര്‍ തുക ആര്‍ടിഒയുടെ നിശ്ചിതതുക പ്രകാരം തീരുമാനിച്ച് താലൂക്ക്തലത്തില്‍ ഉടന്‍ ക്വട്ടേഷന്‍ നടപടി സ്വീകരിക്കാനും ജില്ലാകലക്ടര്‍ തഹസില്‍ദാര്‍മാരെ അറിയിച്ചു.
ആദിവാസി-പട്ടികജാതി മേഖലകളില്‍ ആവശ്യമുണ്ടെങ്കില്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജലകിയോസ്ക്കുകള് സ്ഥാപിക്കാന്നടപടിയെടുക്കും.നിലവില്‍ ഒരു വാര്‍ഡിന് ഒന്ന് എന്നതരത്തിലാണ് വാട്ടര്‍ കിയോസ്ക്കുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.
യോഗത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതവഹിച്ചു.തഹസില്‍ദാര്‍മാര്‍,വാട്ടര്‍അതോറിറ്റി,ഭൂഗര്‍ഭജലവകുപ്പ്,കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: