മലപ്പുറം: പതിനാറ് വര്‍ഷമായി മുങ്ങിനടന്ന ക്വട്ടേഷന്‍ സംഘത്തലവനും കൂട്ടാളികളും മലപ്പുറം പോലീസിന്റെ പിടിയിലായി. 2000ത്തില്‍ മലപ്പുറം കിഴക്കേതലയില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തി മുങ്ങി നടന്ന കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ട വടക്കന്‍ ഷെരീഫ്(41), ഇയാളുടെ സഹോദരന് വടക്കന്‍ റഫീഖ്(37) എന്നിവരാണ് പിടിയിലായത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സിഐ എ.പ്രേജിത്ത്, എഎസ്ഐമാരായ അബ്ദുല്‍ അസീസ്, സാബുലാല്‍, സത്യനാഥന്, സിപിഒ അബ്ദുള്ളബാബു, വനിതാ സിപിഒ രത്നകുമാരി, ഡ്രൈവര്‍ അബ്ദുള്‍ കരീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: