കുന്നംകുളം : ബസ് യാത്രക്കാരിയില്‍ നിന്നും പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയായ ഭുവനേശ്വരിയെ (30) പോലീസ് അറസ്റ്റ് ചെയ്തു പഴഞ്ഞി പെരുന്തിരുത്തി സ്വദേശി ഷിജിയുടെ ബാഗില്‍ നിന്നുമാണ് പേഴ്സ് എടുത്തത് കൂറ്റനാട് നിന്നും കുന്നംകുളത്തേക്ക് വരുമ്പോഴായിരുന്നു സംഭവം പരാതിക്കാരിയുടെ പുറകില്‍ നിന്നിരുന്ന യുവതി ബാഗിനുള്ളില്‍ നിന്നും പണമടങ്ങിയ പേഴ്സ് എടുക്കുകയായിരുന്നു മോഷണം അറിഞ്ഞയുടന്‍ തന്നെ യുവതിയെ കയ്യോടെ പിടികൂടുകയായിരുന്നു കുന്നംകുളത്ത് എത്തിയശേഷം മറ്റ് യാത്രക്കാരോടൊപ്പം യുവതിയെ പോലീസില്‍ ഏല്‍പ്പിച്ചു ബസുകളിലെ സ്ഥിരം മോഷണ സംഘത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: