കൊഴിഞ്ഞാമ്പാറ : വിമലാ ദേവിയുടെ ചിതാഭസ്മ നിമജ്ജനയാത്രയുടെ പരപ്പനങ്ങാടി സ്വീകരണ വേദി കത്തിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി ചിറ്റൂര്‍ മണ്ഡലം കമ്മറ്റി കൊഴിഞ്ഞാമ്പാറയില്‍ പ്രകടനം നടത്തി. വൈസ് പ്രസിഡന്റ് കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു, ടി വി ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ എ കെ മോഹന്‍ദാസ്, വി രമേഷ്, കെ ആര് ദാമോധരന്, ബാബു ഗോപാലപുരം, എസ് ആര് അരുള്‍ കുമാര്‍, ഉണ്ണികൃഷ്ണന്, സി രഞ്ജിത്, കെ പ്രഭാകരന്, പി ലോകനാഥന്, പി വിജിത്രന്‍, ധര്‍മ്മരാജ്, എന്നിവര്‍ സംസാരിച്ചു
പാലക്കാട് പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പ്രസാദ് വെണ്ണക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം വടക്കന്തറ ബേബി, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജി.പ്രഭാകരന്, ബിജെപി വൈസ് പ്രസിഡന്റ് ലക്ഷ്മണന്, സുമതി, രഞ്ജിത്ത്, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പുതുശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് വി.ശെല്വകുമാര്, വേലായുധന്, സുഭാഷ്, മുകേഷ്, സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്മുഖന് ഉദ്ഘാടനം ചെയ്തു. വി.ശശി അധ്യക്ഷതവഹിച്ചു. അട്ടപ്പള്ളത്തു നിന്നും തുടങ്ങിയ പ്രകടനം ബെമല്‍ ജംഗ്ഷനില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: