പെരിന്തല്‍മണ്ണ: ബൈക്കുകള്‍ മോഷണം നടത്തി വില്‍ക്കുന്ന സംഘത്തിലെ രണ്ടുപേര്‍ വീണ്ടും പെരിന്തല്‍മണ്ണയില്‍ പിടിയിലായി. വളാഞ്ചേരി കാഞ്ഞിപ്പുര സ്വദേശി ചിറ്റയില്‍ കബീര്‍(30), വെട്ടത്തൂര്‍ എഴുതല സ്വദേശി പച്ചീരി ഫര്ഹാന് ഷിബിലി(22) എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ തറയില്‍ ബ്സ് സ്റ്റാന്‍ഡ് പരിസരത്ത് പരിശോധന നടത്തുമ്പോഴാണ് മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതികളെ അറസ്റ്റ് ചെയ്തത്.
പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും ആഡംബര ബൈക്കുകള്‍ മോഷ്ടിച്ചതിന് മുമ്പ് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ ഷാഡോ പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പാലക്കാട് ചിറ്റൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കവെയാണ് പ്രതികള്‍ വലയിലായത്.
ഒന്നാംപ്രതി കബീര്‍ 2010ല്‍ മേലാറ്റൂരില്‍ നടന്ന കവര്‍ച്ച കേസില്‍ കോടതി അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചയാളാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം സ്ത്രീയുടെ മാലപൊട്ടിച്ചതിന് കാടാമ്പുഴ സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. രണ്ടാംപ്രതി ഫര്ഹാന് ഷിബിലി വണ്ടൂരില്‍ കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ഡിവൈഎസ്പിയെ കൂടാതെ സിഐ സാജു.കെ.ഏബ്രഹാം, എസ്ഐ എം.സി.പ്രമോദ്, സുരേന്ദ്രന്, എസ്ഐ സി.പി.മുരളഴീധരന്‍, പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, ദിനേശന്, ഷബീര്‍, അനില്‍കുമാര്‍, സലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: