എടപ്പാള്‍/കോട്ടക്കല്‍: മാര്‍ക്സിസ്റ്റ് ഭീകരര്‍ ചുട്ടുകൊന്ന സഹപ്രവര്‍ത്തകരുടെ ചിതാഭസ്മവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന ചിതാഭസ്മനിമഞ്ജന യാത്ര ജില്ലയില്‍ ഒന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. ഓരോ കേന്ദ്രത്തിലും വികാരനിര്‍ഭരമായ സ്വീകരണമാണ് ലഭിച്ചത്. കേരളം കുരുതിക്കളമാക്കുന്ന കമ്യൂണിസ്റ്റ് അക്രമങ്ങളുടെ യാഥാര്‍ത്ഥ്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തകയെന്ന ലക്ഷ്യത്തോടെയാണ് പ്രിയസഹോദരിയുടെ വേര്‍പാടിലും വേദനകടിച്ചമര്‍ത്തി ബിജെപി ഇത്തരത്തിലൊരു യാത്ര നടത്തുന്നത്. 26ന് പാലക്കാട് നിന്ന് ആരംഭിച്ച യാത്ര ഇന്നലെ ഉച്ചയോടെയാണ് എടപ്പാളിലെത്തിയത്. ആയിരക്കണക്കിന് ആളുകള്‍ എടപ്പാളിലെ പരിപാടിയില്‍ പങ്കെടുത്തു. കോട്ടക്കലിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചുമണിയോടെ യാത്ര മലപ്പുറത്തെത്തി.
കളക്ട്രേറ്റ് പരിസരത്ത് ജാഥാ ക്യാപ്റ്റനെ ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തകരായ മൈമുന ചുണ്ടിമൂച്ചിക്കല്, സെലീന പിലാക്കടവത്ത്, സുലൈഖ കിഴക്കേങ്ങര, ഷാജഹാന് കിഴക്കേങ്ങര, സീനത്ത് എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പിണറായിയുടെ എട്ടുമാസത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് കണ്ണീരും അശാന്തിയുമാണെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. എതിരാളികളെ കൊന്നൊടുക്കുന്ന പിണറായിയും കൂട്ടരും ഭാരതം കേരളത്തിനകത്തല്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം. അല്ലെങ്കില്‍ പൊതുജനം അത് മനസിലാക്കി തരും. കമ്മ്യൂണിസം എന്ന മഹാവിപത്തിനെ വിമര്‍ശിച്ച എഴുത്തുകാരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. പി.കേശവദേവും, പി.വത്സലയും, ആര്.നീലകണ്ഠനും, മഹാകവി അക്കിത്തവും കമ്യൂണിസ്റ്റ് അസഹിഷ്ണുതക്ക് വിധേയരായവരാണ്. ഞങ്ങളെ ഉപദ്രവിക്കരുതേയെന്ന് മുഖ്യമന്ത്രിയുടെ കാലില്‍വീണ് അപേക്ഷിക്കാനല്ല ബിജെപി ഈ യാത്ര നടത്തുന്നത്. ബലിദാനികളുടെ ഓര്‍മ്മകളെ സാക്ഷി നിര്‍ത്തി കേരളം കമ്യൂണിസ്റ്റ് ഭീകരന്മാരില് നിന്ന് രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാനാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മഹിളാമോര്‍ച്ച മലപ്പുറം മണ്ഡലം പ്രസിഡന്റ് അശ്വതി ഗുപ്തകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജയാ സദാന്ദന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ വി.ഉണ്ണികൃഷ്ണന്, അഡ്വ.ടി.കെ.അശോക്കുമാര്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവിതേലത്ത്, പി.ആര്.രശ്മില്‍നാഥ്, ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ്, ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ്, മണ്ഡലം നേതാക്കള്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
പരപ്പനങ്ങാടിയിലാണ് ആദ്യദിവസത്തെ യാത്ര അവസാനിച്ചത്. യാത്ര പരപ്പനങ്ങാടിയിലെത്തും മുമ്പ് പൊതുയോഗവേദിയില്‍ ചുവപ്പു രാഷ്ട്രീയത്തിന്റെ അക്രമപരമ്പരകളുടെ വീഡിയോ പ്രദര്‍ശനം നടന്നു. നേതാക്കളുടെ പ്രസംഗത്തിനിടക്ക് കടന്നു വന്ന ചിതാഭസ്മം വഹിച്ച വാഹനത്തിന് പരപ്പനങ്ങാടിയിലെ സ്ത്രീ കൂട്ടായ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പിന്നിട്ട വീഥികളില്‍ മാതൃവിലാപത്തിന്റെ വികാരഭരിതമായി അശ്രുപുഷ്പങ്ങള്‍ ഏറ്റുവാങ്ങിയ യാത്ര ഇന്ന് കൊണ്ടോട്ടിയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: