ചാലക്കുടി: നഗരസഭയിലെ പ്രധാന പാടശേഖരമായ ഉറുമ്പന് കുന്ന് പാലിയം പാടശേഖരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി. ഇതിനെതിരെ കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ പാടശേഖരത്തിലേക്ക് മാര്‍ച്ച് നടത്തി.
പാടശേഖരത്തില്‍ നിറച്ച മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു. പാടശേഖരം നികത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ബിജെപി മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.വി.രമേശന്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ്, പട്ടിക ജാതിമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.വി.സെല്വന്, ടി.എം.കുമാര്‍, എ.കെ.ആനന്ദന്, ടി.സി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: