വടക്കഞ്ചേരി: ദേശീയ പാത പന്നിയങ്കരക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ശ്രീകൃഷ്ണപുരം സ്വദേശി രാമദാസന് (60), കോയമ്പത്തൂര്‍ സ്വദേശി ഡോ.നാരായണന്‍കുട്ടി (63), പൊള്ളാച്ചി സ്വദേശി ഷണ്മുഖവേല് (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പന്നിയങ്കരക്ക് സമീപമാണ് അപകടം സംഭവിച്ചത്.തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ പുറകില്‍ പുറകിലായി ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: