പാലക്കാട്: കല്ലേക്കാടുനിന്നും 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് സ്വദേശി ഗോപാലിനെ അറസ്റ്റുചെയ്തു. നാഗര്‍കോവിലില്‍ നിന്നും ടൗണ്‍ നോര്‍ത്ത് ക്രൈം സ്ക്വാഡ് അറസ്റ്റു ചെയ്തത്. ചെന്നൈ,അഗര്‍ സാലയൂര്സ്വദേശി ഗോപാല്‍ എന്ന ഗോപാലകൃഷ്ണന്റെ (30) ഒപ്പംഉണ്ടായിരുന്ന ബാലികയെ പോലീസ് മോചിപ്പിച്ചു.
കഴിഞ്ഞ ഒരുവര്‍ഷമായി ഗോപാല്‍ കല്ലേക്കാട് വാടക വീട്ടില്‍ താമസിച്ച് കൂലിപ്പണി ചെയ്തു വരികയായിരുന്നു. ഇരുപതിനാണ് ബാലികയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. ടൗണ്‍ നോര്‍ത്ത് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ അന്വേഷണം വഴിമുട്ടി. അന്വേഷണത്തിനിടെ ഗോപാല്‍ മൊബൈല്‍ ഫോണ്‍ നാഗര്‍കോവിലില്‍ വില്പന നടത്തിയതായി കണ്ടെത്തി. വാടക വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ,നാഗര്‍ കോവില്‍ റെയില്‍വേ പുറംപോക്കിലുള്ള വാടക വീട്ടില്‍ ബാലികയെ പാര്‍പ്പിച്ചതായി കണ്ടെത്തിയത്.
പ്രതിയെ റിമാന്‍ഡ് ചെയ്തു.
ടൗണ്‍ സൗത്ത് സിഐ ആര്.മനോജ് കുമാര്‍, ടൗണ്‍ നോര്‍ത്ത് എസ്ഐ ആര്.രഞ്ജിത്, എഎസ്ഐ ഷേണു, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ..നന്ദകുമാര്‍, വിനോദ് പൂവക്കോട്, ആര്.കിഷോര്‍, കെ.അഹമ്മദ് കബീര്‍, ആര്. വിനീഷ്, വനിതാ സിപിഒ കവിത എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: