തൃശൂര്‍: ഭാരതീയ ജനത പട്ടികജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച തൃശൂര്‍ ജില്ലാപ്രസിഡണ്ട് പി.കെ.ബാബു നയിക്കുന്ന പട്ടികജാതി-വര്‍ഗ്ഗ അവകാശ സംരക്ഷണയാത്രക്ക് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പട്ടികജാതി-വര്‍ഗ്ഗ കോളനികളായ കൈപ്പറമ്പ്, കൊള്ളന്നൂര്‍ കോളനി, കുമ്പളങ്ങാട് കോളനി, തെക്കുംകര വീരോലിപ്പാടം എന്നീ കോളനികളില്‍ സ്വീകരണം നല്കി.
മോര്‍ച്ചയുടെ വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് അശോകന്റെ അദ്ധ്യക്ഷതയില്‍ നടന്ന സ്വീകരണയോഗത്തില്‍ സംസ്ഥാന സെക്രട്ടറി സര്‍ജു തൊയക്കാവ്, ജില്ലാ ജനന.സെക്രട്ടറി എം.എസ്.ശശി, വൈസ് പ്രസിഡണ്ടുമാരായ സജീവ്, രാജന് പുഞ്ചായ്ക്കല്, സെക്രട്ടറി ബിനീഷ് കുറ്റൂര്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് ഗിരീഷ്കുമാര്‍, ജന.സെക്രട്ടറി അഡ്വ. ഗിരിജന്നായര്, ബിജെപി ജില്ലാ സെക്രട്ടറി അനീഷ്കുമാര്‍, മോര്‍ച്ച ഭാരവാഹികളായ ഷിനോജ് തങ്ങാലൂര്‍, രാമദാസ്, ബാബു എ.ആര്., ഷൈജുമോന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: