ആലത്തൂര്‍: മിനി സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് സംവിധാനം വീണ്ടും തകരാറിലായി. അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ പടികള്ചവിട്ടി തന്നെ കയറണം.
ഐസിഡിഎസ് ആലത്തൂര്‍ പ്രോജക്ട് ഓഫിസ്, എക്സൈസ് ഓഫിസ്, ഫെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസ് എന്നിവ അഞ്ചാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇല്ലാത്തത് കാരണമാണ് പ്രവര്‍ത്തനം അവതാളത്തിലാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.എന്നാല്‍ സിവില്സ്റ്റേഷന് ഉദ്ഘാടനത്തിനു മുന്‍പു തന്നെ ലിഫ്റ്റ് പലപ്പോഴും നിശ്ചലമായിട്ടുണ്ടെന്ന് പരാതിയുണ്ട്. 2014 ജൂണിലാണ് സിവില്‍ സ്റ്റേഷന് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസം പിന്നിട്ടപ്പോഴേക്കും ഐസിഡിഎസ് സൂപ്പര്‍വൈസറും ആറ് അധ്യാപികമാരും ലിഫ്റ്റില്‍ കുടുങ്ങി. പിന്നീട് ആലത്തൂര്‍ ഫുഡ്സേഫ്റ്റി ഓഫിസറും ജീവനക്കാരും ലിഫ്റ്റില്‍ കുടുങ്ങി. രണ്ടു തവണയും അഗ്നിശമന സേനഎത്തിയാണു രക്ഷിച്ചത്. ഇതിനു പുറമേ ഒട്ടേറെത്തവണ ലിഫ്റ്റ് പണി മുടക്കി. ഏജന്‍സിക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ലിഫ്റ്റ് സംവിധാനം പുനഃസ്ഥാപിക്കുമെന്നും റവന്യു അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: