ചെര്‍പ്പുളശ്ശേരി: നഗരവും സമീപപ്രദേശവും പകര്‍ച്ചവ്യാധി ഭീഷണിയില്‍. മാലിന്യസംസ്കരണം തടസ്സപ്പെട്ടതോടെ ദിവസങ്ങളായി നഗരസഭറോഡകുളില് മാലിന്യം കുന്ന് കൂടിയതാണ് ഇതിനിടയാക്കുന്നത്.
മാലിന്യംഎടുക്കാത്തതുകാരണം കടകളിലും വീടുകളിലുമുള്ള തൊട്ടടുത്ത റോഡുകളില്‍ കുന്നുകൂടിയിരിക്കയാണ്. മാലിന്യത്തില്‍ ചവിട്ടാതെയും വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
പക്ഷികള്‍ മാലിന്യം ജലസ്രോതസ്സുകളിലും കൊത്തികൊണ്ടിടുന്നുണ്ട്. കഴിഞ്ഞ ഏഴിന് ചെര്‍പ്പുളശ്ശേരി മാലിന്യ യാര്‍ഡിന് തീപിടിച്ചതോടെയാണ് കേന്ദ്രീകൃത മാലിന്യശേഖരണം നിലച്ചത്.
വ്യാപാരികളോട് പണം വാങ്ങി മാലിന്യം സംസ്കരണത്തിനു നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഒന്നോ രണ്ടോ ദിവസം കൊണ്ട് എടുക്കേണ്ട നടപടിയാണ് ദിവസങ്ങളായി ഒന്നും ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത്. നഗരസഭകൗണ്സിലര്മാരുടെ അനങ്ങാപ്പാറ നയമാണ് ഇതിനുകാരണമെന്ന് ജനങ്ങള്‍ ആരോപിച്ചു.
ഒന്നോ രണ്ടോ ദിവസം കൊണ്ട് പരിഹരിക്കേണ്ട പ്രശ്നമാണ് ദിവസങ്ങളായി അലംഭാവം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: