കുഴല്‍മന്ദം: പുത്തന്‍തറ മുതല്‍ വിശ്വകര്മ്മനഗര് വരെയുള്ള ഒന്നാം വാര്‍ഡില്‍ ലൈഫ് പദ്ധതി സര്‍വ്വേയില്‍ ക്രമക്കേട്. എഡിഎസ് പ്രസന്ന, ആശാവര്‍ക്കറും മെമ്പറുടെ ഭാര്യയുമായ ജയശ്രീ എന്നിവര്‍ ചേര്‍ന്നാണ് തങ്ങള്‍ക്ക് അനുഭാവവുള്ളവരുടെ വീടുകളില്‍ മാത്രം സര്‍വ്വേ നടത്തുന്നത്.
ബിജെപിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വിവേചനം കാണിക്കുന്നു.ഇതില്‍ പ്രതിഷേധിച്ച് ബിജെപി,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യുവമോര്‍ച്ച ജില്ല ജന.സെക്ര.എസ്. അരുണ്‍കുമാര്‍, പി.പ്രവീണ്‍, കെ.സഹദേവന്, വെങ്കിടാചലം,മുരളീധരന്,സുരേഷ് കുമാര്‍, സുധര്‍ശനന്‍ നേതൃത്വം നല്കി. പ്രശ്നത്തില്‍ പരിഹാരം കാണുമെന്ന് പ്രസിഡന്റും സെക്രട്ടറിയും ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: