ഒറ്റപ്പാലം: ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ 600ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഒരു മാസമായി പാതക്കടവ് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് ബിജെപി മേഖല കമ്മിറ്റി പ്രതിഷേധസമരം നടത്തി. കേടുവന്നമോട്ടോറിനു റീത്ത് സമര്‍പ്പിച്ചായിരുന്നു പ്രതിഷേധം.
പുതിയ മോട്ടോര്സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുന്നതിനു പകരം താല്‍ക്കാലിക നടപടികളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണു പഞ്ചായത്ത് ശ്രമിക്കുന്നതെന്നു ബിജെപി ആരോപിച്ചു.
ഗുണനിലവാരമില്ലാത്ത വെള്ളമാണ് ടാങ്കറില്‍ വിതരണം ചെയ്യുന്നത്. ഉള്‍പ്രദേശങ്ങളിലെ വീടുകളിലെത്തിക്കുവാന്‍ കഴിയുന്നില്ലെന്നും പറയുന്നു.എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പു നല്കി.
മണ്ഡലം പ്രസിഡന്റ് എന്‍.കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. വി.കൃഷ്ണദാസ്,വി.നാരായണന്,രജ്ഞിത്ത്, ഗോപിനാഥന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: