തിരൂര്‍: പെട്രോളിനും ഡീസലിനും സബ്സിഡി അനുവദിക്കണമെന്ന് ബിഎംഎസ്. ഈ ആവശ്യം ഉന്നയിച്ച് മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫെഡറേഷന് സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മോട്ടോര്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നത്തെ സര്‍ക്കാര്‍ ലാഘവത്തോടു കൂടിയാണ് കാണുന്നതെന്നും, പെന്ഷന് നാമമാത്രമായവര്‍ക്ക് മാത്രമേ നല്കുന്നുള്ളുയെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷനായി, യൂണിയന് ജനറല്‍ സെക്രട്ടറി കെ.പി.പ്രകാശന്, ജില്ലാ സെക്രട്ടറി ദിനേശന് കുറുപ്പത്ത്, സച്ചിദാനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: