നിലമ്പൂര്‍: എടവണ്ണ റെയ്ഞ്ച് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പന്തിരായിരം വനമേഖലയില്‍ കൊമ്പന്റെ ജിര്‍ണിച്ച ജഡം കണ്ടെത്തി.
ജനവാസ മേഖലയില്‍ നിന്നും രണ്ട് കിലോമീറ്ററോളം ഉള്ളില്‍ കല്ലുണ്ട ഒല്ലിക്കതോടിലാണ് ജഡം കണ്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറിയ കല്ലുണ്ട കോളനിയിലെ ആദിവാസികളാണ് ആനയുടെ ജഡാവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പാലക്കയം വനസംരക്ഷണസമിതി പ്രസിഡന്റ് ശ്യാംജിത്ത് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഡോ.ആര്.ആടലരശന്, എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ എസ്.അനീഷ് എന്നിവരുടെ നേതൃതത്തില്‍ വനപാലകരും നിലമ്പൂര്‍ എഎസ്ഐ രാധാകൃഷ്ണന്, മലപ്പുറം ബോംബ് സ്ക്വാഡ്, ചാലിയാര്‍ വെറ്ററിനറി ഡോക്ടര്‍ നിഖില്‍ റോഷ് എന്നിവരും സ്ഥലത്തെത്തി. പ്രായാധിക്യം മൂലമുള്ള സ്വഭാവിക മരണമാണെന്ന് ഡോക്ടര്‍ പറഞ്ഞു.
ജഡത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ട്. ആന്തരികവയങ്ങള് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. കൊമ്പുകള്‍ നഷ്ടപ്പെട്ടിട്ടില്ല. അവശിഷ്ട ഭാഗങ്ങള്‍ വനത്തില്‍ തന്നെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: