പരപ്പനങ്ങാടി: പുലിഭീതിയില്‍ കഴിയുന്ന വള്ളിക്കുന്നില്‍ കഴിഞ്ഞദിവസം രാത്രി വഴിയാത്രക്കാരനായ കെ.വിജയന്(43) അജ്ഞാതജീവിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തില്‍.
വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്റെ വടക്ക് ഭാഗത്തെ താമസസ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് കറുത്ത നിറമുള്ള നായയെ ക്കാള്‍ വലിപ്പമുള്ള അജ്ഞാതജീവി പാഞ്ഞടുത്തതെന്നു വിജയന് പറയുന്നു. പെട്ടെന്ന് അലറിവിളിക്കുകയും പൂഴിവാരി എറിഞ്ഞതോടെയുമാണ് അജ്ഞാതജീവി പിന്തിരിഞ്ഞോടിയത്. ഇവിടെ രണ്ടുദിവസം മുമ്പ് ഒരു വീട്ടില്‍ നിന്ന് കൂട് തകര്‍ത്ത് ആടിനെ കൊല്ലുകയും മറ്റൊരാടിനെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ടിടങ്ങളില്‍ ആട്ടിന്‍കൂട് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടാഴ്ചക്കുള്ളില്‍ നിരവധി പേര് പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പോലീസും വനവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാല്പാട് പുലിയുടേതല്ലെന്ന് വ്യക്തമായി. നാട്ടുകാര്‍ ഭീതിയിലാണ്. സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.
പ്രഭാതസവാരിക്കും പലരും തയാറാകുന്നില്ല. ആട്ടിന്‍കൂടുകളില്‍ ലൈറ്റ് ഘടിപ്പിച്ചാണ് വീട്ടുകാര്‍ മുന്കരുതലെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ഭീതിയകറ്റാന്‍ വനവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരക്കെ ആക്ഷേപമുണ്ട്. നാടുവിറപ്പിച്ച അജ്ഞാതനെ പിടികൂടാന്‍ കൂടുവെക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: