മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ വിഹിതം പോലും വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പട്ടിണി സമരം നടത്തി. റേഷന്‍ പ്രതിസന്ധി സൃഷ്ടിച്ച് മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ എല്‍ഡിഎഫ് ആസൂത്രിത ശ്രമം നടത്തുന്നതായി ബിജെ ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത് പറഞ്ഞു. കുറ്റിപ്പുറത്തെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കാതെ സാധാരണക്കാരെ ദ്രോഹിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. റേഷന്‍ അര്‍ഹരായവരുടെ കുറ്റമറ്റ ലിസ്റ്റ് കേന്ദ്രത്തിന് ഇതുവരെ നല്‍കാതെയാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി അവധി വാങ്ങി ഉഴപ്പുകയാണ് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും ചെയ്യുന്നത്. അനുവദിച്ച അരി ഗോഡൗണില്‍ നിന്നും ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ തയ്യാറാവാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന് അദ്ധ്യക്ഷനായി.
തിരൂരില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ് അദ്ധ്യക്ഷനായി. ഡോ.കുമാരി സുകുമാരന്‍, കെ.നന്ദകുമാര്‍, സുനില്‍ പരിയാപുരം, ടി.രതീഷ്, രാജന് തെക്കുമുറി, ബിന്ദു ഗണേശന്, രതീഷ് ചെമ്പ്ര എന്നിവര്‍ സംസാരിച്ചു.
വളാഞ്ചേരിയില്‍ സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്, വള്ളിക്കുന്നില്‍ ജില്ലാ ട്രഷറര്‍ രാജീവ് മേനാത്ത്, താനൂര്‍ ഒബിസി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.അനില്‍കുമാര്‍, ആതവനാട് മാട്ടുമ്മലില്‍ സംസ്ഥാനസമിതി അംഗം ദേവീദാസ്, കാടാമ്പുഴയില്‍ പുന്നപ്രം നീലകണ്ഠന് നമ്പൂതിരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: