കാടാമ്പുഴ: ഉണ്ണൂലി അമ്മയുടെ വലിയൊരു സ്വപ്നമാണ് നിറവേറിയത്. അതിന് കാരണമായതാകട്ടെ സേവാഭാരതിയും. നാടാകെ സമ്പൂര് വൈദ്യുതീകരണം ആഘോഷിക്കുമ്പോള്‍ മാറാക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കരേക്കാട് ആശാരികുളമ്പില് ഉണ്ണൂലി അമ്മയുടെ വീട്ടില്‍ മാത്രം വൈദ്യുതി എത്തിയിരുന്നില്ല. പഞ്ചായത്ത് മാറിമാറി ഭരിച്ച ഇടത്-വലത് ഭരണസമിതിയോടും വാര്‍ഡ് മെമ്പറോടും പലതവണ ആവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഈ അമ്മയുടെ സങ്കടം മനസിലാക്കി നാട്ടുകാരന് കൂടിയായ ബിജെപി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി സുഭാഷ് സേവാഭാരതിയുമായി ബന്ധപ്പെട്ടു. സേവാഭാരതി കാടാമ്പുഴ യൂണിറ്റിലെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. സുധീഷ്, ഷിജു, മോഹനന്, സജീവന്, രജീഷ് എന്നിവര്‍ ചേര്‍ന്ന് രണ്ട് ദിവസം കൊണ്ട് വയറിംഗ് ജോലികള്‍ പൂര്‍ത്തികരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ണൂലി അമ്മയുടെ വീട്ടിലും വെളിച്ചമെത്തി.
ബിജെപി-സേവാഭാരതി പ്രവര്‍ത്തകര്‍ വൈദ്യുതി ലഭിച്ച ദിവസം പരിസരവാസികള്‍ക്ക് മധുരം വിതരണം ചെയ്താണ് ഇത് ആഘോഷിച്ചത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാര്‍ കാടാമ്പുഴ, മണ്ഡലം ട്രഷറര്‍ കെ.രഞ്ജിത്ത്, കുഞ്ഞിക്കോരു, പി.ഉണ്ണികൃഷ്ണന്, രജീഷ്കുമാര് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: