പൂക്കോട്ടുംപാടം: ആന്റണിക്കാടുള്ള അഞ്ച് ഏക്കര്‍ റബ്ബര്‍ത്തോട്ടം കത്തിനശിച്ചു. മലപ്പുറം ഇരുമ്പുഴി സ്വദേശി പൂളക്കല്‍ അബ്ദുള്‍ അസീസിന്റെ കോട്ടപ്പുഴയുടെ തീരത്തുള്ള തോട്ടത്തിലാണ് തീപിടിച്ചത്. വിനോദസഞ്ചാരികള്‍ പുഴയോരത്ത് ഭക്ഷണം പാചകം ചെയ്ത് കഴിച്ചതിന് ശേഷം തീ അണക്കാതെ പോയതാണ് തീപടരാന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും തോട്ടത്തിലേക്ക് വണ്ടിയിറക്കാനാവാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് തീ കെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: