കോഴഞ്ചേരി: ജില്ലയിലെ ആദ്യത്തെ ആധുനിക പൊതു ശ്മശാനം കോയിപ്രത്ത് നിര്‍മ്മിക്കുന്നു. കുമ്പനാട് വെള്ളിക്കരയിലുള്ള പഞ്ചായത്ത് വക സ്ഥലത്താണ് ആധുനിക ഗ്യാസ് ക്രമറ്റോറിയം നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് നാല്പത് ലക്ഷം രൂപയാണ് ശ്മശാനം നിര്മ്മിക്കുന്നതുവേണ്ടി പഞ്ചായത്തിന് അനുവദിച്ചത്. ഇതിനോടൊപ്പം പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയും ചേര്‍ത്ത് 45 ലക്ഷം രൂപ ചിലവിലാണ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ക്രമിറ്റോറിയം നിര്‍മ്മിക്കുന്നത്. ക്രമിറ്റോറിയത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ ഒരുമണിക്കൂറില്‍ താഴെ സമയമേ വേണ്ടിവരികയുള്ളൂ. ശ്മശാനത്തോടനുബന്ധിച്ച് മതപരമായ മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ വേണ്ടിയുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
പരിസ്ഥിതി സൗഹാര്‍ദ്ദമായ ആധുനിക രീതിയിലുള്ള ജില്ലയിലെ ആദ്യത്തെ ഗ്യാസ് ക്രമിറ്റോറിയമാണ് വെള്ളിക്കരയില്‍ നിര്‍മ്മിക്കുന്നത്. കോളനികളേറെയുള്ള കോയിപ്രം ഗ്രാമപഞ്ചായത്തില്‍ പൊതു ശ്മശാനം ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ഏറെ പ്രയാസകരമായിരുന്നു. കാഞ്ഞിരപ്പാറയില്‍ ശ്മശാനം നിര്‍മ്മിക്കുന്നതിനുവേണ്ടി 5 സെന്റ് സ്ഥലം പഞ്ചായത്ത് കമ്മിറ്റി വാങ്ങിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ എതിര്‍ത്തതിനെതുടര്‍ന്ന് പദ്ധതി വേണ്ടെന്ന് വെച്ചു. വെള്ളിക്കരയിലുള്ള പഞ്ചായത്ത് വക 30 സെന്റ് സ്ഥലത്താണു ക്രമിറ്റോറിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: