തിരുവല്ല: മുത്തൂര്‍ മാലൂത്തറ കടവില്‍ പാലം വേണമെന്ന ആവശ്യത്തിന് ഏഴര പതിറ്റാണ്ടിന്റെ പഴക്കം. മുത്തൂര്‍ ,വേങ്ങല്‍ ചാലക്കുഴികരകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമായാല്‍ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് യാത്രാ ദുരത്തില്‍ കിലോമീറ്ററുകളുടെ ലാഭമുണ്ടാക്കും.
ആരാധനാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട് അവസ്ഥയാണ്.ഒരുകാലത്ത് തിരുവല്ലയുടെ വ്യാപാര,വാണിജ്യ ബന്ധങ്ങളില്‍ നിര്‍ണായകമായിരുന്ന ആലപ്പുഴ ജലപാതയിലെ പ്രധാന കടത്തായിരുന്നു മാലൂത്തറ കടവ്.
അക്കാലം മുതല്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം സജീവമായിരുന്നുവെങ്കിലും ഇരുകരകളും പ്രതിനിധീകരിച്ചിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്ക് കാര്യങ്ങള്‍ എത്തി.മുത്തൂര്‍ കുറ്റപ്പുഴ പഞ്ചായത്തിലും,ചാലക്കുഴി പെരിങ്ങര പഞ്ചായത്തിലും ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു.
അതിര്‍ത്തി പ്രദേശം എന്ന അവഗണന ജനങ്ങളുടെ പാലമെന്ന സ്വപ്നത്തെ തല്ലിക്കെടുത്തി.എന്നാല്‍ പിന്നീട് മുത്തൂര്‍ തിരുവല്ല നഗരസഭയുടെ ഭാഗമായപ്പോഴും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല.പ്രദേശത്ത് പാലം യാഥാര്‍ത്ഥ്യമായാല്‍ എംസിറോഡിന് സമാന്തരമായി ഇടിഞ്ഞില്ലം വഴി കാവുംഭാഗത്തേക്ക് എത്തുവാന്‍ കിലോമീറ്ററുകള്‍ ലാഭിക്കാം.
നിരവധി തവണ മാറിമാറി വന്ന ജനപ്രതിനിധികളോട് ജനങ്ങള്‍ നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും അവയ്ക്കുനേരെ മുഖം തിരിക്കുകയാണ് ഉണ്ടായത്.പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം നേടിയെടുക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: